Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharajas College

അ​ഭി​മ​ന്യു വ​ധ​ക്കേ​സ് വി​ചാ​ര​ണ തു​ട​ങ്ങി; പ്ര​തി​ക​ൾ എ​ത്തി​യ​ത് ഒ​രേ വേ​ഷ​ത്തി​ൽ

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. 16 പ്ര​തി​ക​ളും ഒ​രു​പോ​ലെ വ​സ്ത്രം ധ​രി​ച്ച് മാ​സ്‌​ക് വ​ച്ചാ​ണ് എ​ത്തി​യ​ത്. മാ​സ്‌​ക് വ​ച്ച് പ്ര​തി​ക്കൂ​ട്ടി​ല്‍ ക​യ​റി​യ പ്ര​തി​ക​ളെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. മാ​സ്‌​ക് അ​ഴി​പ്പി​ച്ച ശേ​ഷം ഇ​നി ഇ​ങ്ങ​നെ വ​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി. 

പ്ര​ത്യേ​കം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ല്‍ മു​ടി പോ​ലും ഒു​ര​പോ​ലെ വെ​ട്ടി​യാ​ണ് 16 പ്ര​തി​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. വെ​ള്ള മു​ണ്ട്, വെ​ള്ള ഹാ​ഫ് കൈ ​ഷ​ര്‍​ട്ട്, ക​റു​ത്ത ഷൂ​സ് എ​ന്നി​വ ധ​രി​ച്ചാ​ണ് പ്ര​തി​ക​ള്‍ എ​ത്തി​യ​ത്. ജ​ഡ്ജ് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് പ്ര​തി​ക​ള്‍ മാ​സ്‌​ക് അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ എ​ട്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ച്ച​ത്. ഒ​ന്നാം സാ​ക്ഷി​യെ​യാ​ണ് വി​സ്ത​രി​ച്ച​ത്. കേ​സി​ല്‍ വി​ചാ​ര​ണ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ര​ഹ​സ്യ​വി​ചാ​ര​ണ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

കേ​സി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള സാ​ക്ഷി​ക​ളെ 16നും ​ആ​റു മു​ത​ല്‍ എ​ട്ടു വ​രെ സാ​ക്ഷി​ക​ളെ 17നും ​വി​സ്ത​രി​ക്കും. ബാ​ക്കി​യു​ള്ള സാ​ക്ഷി​ക​ളെ ന​വം​ബ​ര്‍ 12നുള്ളി​ലും വി​സ്ത​രി​ക്കും. 2018 ജൂ​ലൈ ര​ണ്ടി​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ളി​ല്‍ വ​ച്ച് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത്. 

Latest News

Corehub Up